

അടൂർ പ്രകാശ്
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത അടൂർ പ്രകാശിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ട് സിപിഎം നേതാവ് കെ. അനിൽകുമാർ. 2024 ജനുവരി 27ന് അടൂർ പ്രകാശ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അയ്യപ്പഭക്തൻ എന്നാണ് അടൂർ പ്രകാശ് പോസ്റ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഒന്നും ശരിയാകുന്നില്ലല്ലോ യുഡിഎഫ് കൺവീനറേ എന്നാണ് അനിൽകുമാര്‍ കുറിച്ചിട്ടുള്ളത്.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
അടൂർ പ്രകാശ് പറഞ്ഞു കുടുങ്ങുന്നു..
2025 ൽ മാത്രം പോറ്റിയെ അറിഞ്ഞുവെന്നു മാധ്യമങ്ങളോട് പറഞ്ഞ അടൂർ പ്രകാശ് 27. 1. 24 ൽ പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമലയിലെ വെറും അയ്യപ്പഭക്തൻ മാത്രം ..
പക്ഷെ സോണിയാ ഗാന്ധിക്ക് 2019ൽ പ്രസാദം കൊടുക്കാൻ കൂടെ പോയി:
ഒന്നും ശരിയാകുന്നില്ലല്ലോ യു ഡി എഫ് കൺവീനറേ: '