ശബരിമല കൊടിമര വിവാദം; സിപിഎം ഗൂഢാലോചന നടത്തുന്നുവെന്ന് അജയ് തറയിൽ

സ്വർണക്കൊള്ളക്കേസിൽ തന്നെ ചോദ്യം ചെയ്യാൻ നീക്കമുണ്ടെന്ന് അജയ് തറയിൽ
Sabarimala flagpole controversy; Ajay Tharayil says CPM is conspiring

അജയ് തറയിൽ

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാൻ നീക്കമുണ്ടെന്ന് സിപിഎം നേതാവ് പറഞ്ഞതായി ദേവസ്വംബോർഡ് മുൻ അംഗം അജയ്തറയിൽ. വി.ഡി. സതീശന്‍റെ യാത്ര കൊച്ചിയിൽ എത്തുമ്പോൾ തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. ഉദ്ഘാടനം ചെയ്ത് പിറ്റേദിവസം അടൂർ പ്രകാശിനെ ചോദ്യം ചെയ്തു. എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യം ചെയ്യാനാണ് നീക്കമെന്ന് സിപിഎം നേതാവ് പറഞ്ഞതായാണ് അജയ് തറ‍യിൽ വ്യക്തമാക്കിയത്.

ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് എസ്ഐടി പറയുന്നതെന്നും അജയ് തറയിൽ ആരോപിച്ചു.

കൊടിമര പ്രതിഷ്ഠയ്ക്ക് മേൽനോട്ടം വഹിക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷൻ മറ്റു ജോലികൾ ചെയ്തതിനെക്കുറിച്ച് ഹൈക്കോടതിയോട് ചോദിക്കണം. അഡ്വക്കേറ്റ് കമ്മീഷൻ താഴികക്കുടം അഴിച്ചത് ബോർഡ് അനുമതിയോട് കൂടിയാകാമെന്നും അജയ് തറയിൽ പറഞ്ഞു. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്‍റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചെന്നും അജയ് തറയിൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com