

ശബരിമലയിൽ സ്വർണത്തിന് പിന്നാലെ നെയ്യും മോഷണം പോയി; കാണാതായത് 16 ലക്ഷത്തിന്‍റെ 16,000 പാക്കറ്റുകൾ
പമ്പ: സ്വർണത്തിന് പിന്നാലെ ശബരിമലയിൽ നിന്നും നെയ്യും മോഷണം പോയി. ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിതരണത്തില്‍ ക്രമക്കേട്. 16,000 പാക്കറ്റുകളിലുള്ള 16 ലക്ഷം രൂപയുടെ നെയ്യാണ് കാണാതായിരിക്കുന്നത്.
സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇത്തവണത്തെ മണ്ഡലകാലത്ത് വിൽപ്പനയ്ക്ക് നൽകിയ നെയ്യിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത ഭക്തരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. വിൽപനയ്ക്കെത്തിച്ച നെയ്യുടെ കണക്കും തിരികെ അടച്ച പണത്തിലും വ്യത്യാസം കണ്ടെത്തിയതിനേതുടര്‍ന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.