ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്‍റെ ജാമ്യാപേക്ഷ മാറ്റിവെച്ചു

ഗുരുതര സ്വഭാവമുള്ള കേസാണെന്ന് കോടതി നിരീക്ഷണം
sabarimala gold case, a padamakumar harji postponded

എ.പത്മകുമാർ

Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എം.പത്മകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്‍റെ ബെഞ്ചിലാണ് ഹർജി എത്തിയത്.

പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളിൽ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളിയിരുന്നു.

ആ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റുന്ന കേസല്ല, ഗുരുതര സ്വഭാവമുള്ളതാണ്, വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്. അതിന് ശേഷമാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. ഹർജി മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും പരിഗണിക്കുകയെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com