

കെ.പി. ശങ്കരദാസ്
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇതേ വിഷയത്തിൽ മറ്റൊരു ഹർജിയിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
തന്‍റെ ഭാഗം കേൾക്കാതെയാണ് പരാമർശമെന്ന് ശങ്കരദാസ് ഹർജിയിൽ ആരോപിച്ചു. സ്വർണക്കൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വലിയ ക്രമക്കേടാണ് നടന്നതെന്നും കോടതി പറഞ്ഞു. 2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവർക്കെതിരേ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും എന്നായിരുന്നു കോടതിയുടെ ചോദ്യം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.