sabarimala gold case, sit wants to more officials

കൂടുതൽ ഉദ്യോഗസ്ഥരേ ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപേക്ഷ സമർ‌പ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ ഉദ്യോഗസ്ഥരേ ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപേക്ഷ സമർ‌പ്പിച്ചു

ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ഹർജി
Published on

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി.

ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.

അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അതിനിടെ, പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട്‌ നൽകി. അന്തർ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവർദ്ധൻ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോർ‌ട്ടിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com