ശബരിമല സ്വർണക്കൊള്ള; ശങ്കരദാസിനെ എസ്ഐടി ചോദ്യം ചെയ്തു

''തന്ത്രിയും ഉദ്യോഗസ്ഥരും തിരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പിലാക്കിയത്''
sabarimala gold controversy kp sankaradas questioned by sit denies involvement

ശബരിമല സ്വർണക്കൊള്ള; ശങ്കരദാസിനെ എസ്ഐടി ചോദ്യം ചെയ്തു

ശബരിമല നടയും ദ്വാരപാലക ശിൽപ്പങ്ങളും.

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ എസ്ഐടി ചോദ്യം ചെയ്തു വിട്ടയച്ചു. തന്ത്രിയും ഉദ്യോഗസ്ഥരും തിരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പിലാക്കിയതെന്നാണ് ശങ്കര ദാസിണെ മൊഴി.

എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് പല തവണ കണ്ടിട്ടുണ്ടെന്നും വ്യക്തിപരമായി അടുപ്പമില്ലെന്നുമാണ് മൊഴി.

ശബരിമല‍യുടെ പേരിൽ യാതൊരു സാമ്പത്തിക ലാഭവും നേടിയിട്ടില്ല, ശബരിമല ശ്രീകോവിലിന്‍റെ സ്വർണപ്പാളികളും ദ്വാരപാലക ശിൽപങ്ങളും ചെമ്പായി മാറിയെന്ന് രേഖപ്പെടുന്നിയതിൽ സംശയം തോന്നിയിട്ടില്ലെന്നും സ്വര്‍ണത്തിന്‍റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വര്‍ണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com