

ശബരിമല സ്വർണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ അറസ്റ്റിൽ
file image
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വർണത്തെ ചെമ്പാക്കിയതിൽ സുധീഷിന് പങ്കുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.
കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്. കട്ടിളപ്പാളി സ്വര്‍ണമോഷണക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. മറ്റൊരു പ്രതി മുരാരി ബാബു 13 വരെ റിമാൻഡിലാണ്.
കേസിലെ നിർണായക തെളിവുകൾ വെള്ളിയാഴ്ച അന്വേഷണ സംഘം പിടിച്ചെടുത്തു. 1999ൽ വിജയ് മല‍്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്‍റെ രേഖയാണ് അന്വേഷണ സംഘം പിടിച്ചെടുത്തു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. രേഖകൾ പ്രതികൾ നശിപ്പിക്കാൻ സാധ‍്യതയുണ്ടെന്നതിനാലാണ് പരിശോധന നടത്തി എസ്ഐടി പിടിച്ചെടുത്തതെന്നാണ് വിവരം. രേഖകൾ ആവശ്യപ്പെട്ടിട്ടും ദേവസ്വം ഉദ്യോഗസ്ഥർ നൽകാതെ വന്നതോടെയാണ് അന്വേഷണ സംഘം നേരിട്ടെത്തി പരിശോധന നടത്തിയത്.