ശബരിമല സ്വർണക്കൊള്ള; മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

ഇവർക്ക് സ്വർണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന
sabarimala gold heist questioning mani balamurugan sreekrishnan released

എം.എസ്. മണി

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ട് ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്.

ഇവർക്ക് സ്വർണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന. അതിനാലാണ് ഇവരെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതെന്നാണ് വിവരം. എന്നാൽ ഇവരോട് പിന്നീട് ഹാഡരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും വിദേശ വ‍്യവസായിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്ഐടി ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com