
ദേവസ്വം ബോർഡ് നൽകിയത് ചെമ്പുപാളികൾ; സത‍്യമറിയാതെ വാർത്ത നൽകരുതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ദേവസ്വം ബോർഡ് തനിക്ക് നൽകിയത് ചെമ്പുപാളികളാണെന്നും അതിനു മുകളിൽ സ്വർണം ഉണ്ടെന്ന കാര‍്യം താൻ ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സത‍്യമറിയാതെ വാർത്ത നൽകരുതെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിലും നിയമത്തിലും തനിക്ക് വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു.
ശബരിമല ശ്രീ കോവിലിന്‍റെ മറ്റു ഭാഗങ്ങൾ സ്വർണം പൂശിയിട്ടുണ്ടെന്നും സ്വർണപ്പാളി താൻ പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. നടൻ ജയറാമിന്‍റെ വീട്ടിൽ സ്വർണപ്പാളി എത്തിച്ചിരുന്നതായും പീഠത്തിൽ സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.