
ഉണ്ണികൃഷ്ണൻ പോറ്റി
റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രണ്ടു കിലോ സ്വർണം കവർന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്.
സ്മാർട്ട് ക്രിയേഷൻസിന് തട്ടിപ്പിൽ പങ്കുണ്ടെന്നും ലക്ഷക്കണിക്കിന് വിശ്വാസികളുടെ വിശ്വാസം വ‍്യണപ്പെടുത്തിയെന്നും ഇയാളെ സംസ്ഥാനത്തിനു പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
റാന്നി കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്. എസ്ഐടി( പ്രത‍്യേക അന്വേഷണ സംഘം) കസ്റ്റഡിയിൽ വിട്ട ഉണ്ണികൃഷ്ൺ പോറ്റിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
അതേസമയം, തന്നെ കുടുക്കിയതാണെന്നും കുടുക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മാധ‍്യമങ്ങളോട് പ്രതികരിച്ചു. ഒക്റ്റോബർ 30 വരെ പോറ്റി എസ്ഐടി കസ്റ്റഡിയിൽ തുടരും.