

തന്ത്രി കണ്ഠര് രാജീവര്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വം ഉത്തരവ്. വാജി വാഹനം ഉൾപ്പെടെയുള്ള വസ്തുക്കളിൽ തന്ത്രിക്ക് അവകാശമില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
2012 ൽ ദേവസ്വം കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിക്കുന്നു.
ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്‍റെ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്.