ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്കും ഗോവർധനും ജാമ‍്യം

റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര‍്യത്തിലാണ് ഇരുവർക്കും സ്വഭാവിക ജാമ‍്യം ലഭിച്ചത്
sabarimala gold theft accused gets bail

പങ്കജ് ഭണ്ഡാരി, ഗോവർധൻ

Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും ബെല്ലാരിയിലെ സ്വർണ വ‍്യാപാരി ഗോവർധനും ജാമ‍്യം അനുവദിച്ചു. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര‍്യത്തിലാണ് ഇരുവർക്കും സ്വഭാവിക ജാമ‍്യം ലഭിച്ചത്.

കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും ജാമ‍്യത്തിനുള്ള വഴിയൊരുക്കി. ഇതോടെ ജാമ‍്യം ലഭിക്കുന്ന പ്രതികളുടെ എണ്ണം പത്തായി. ഇതിൽ 8 പേർക്കും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതു മൂലമുള്ള സ്വഭാവിക ജാമ‍്യമാണ് ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com