

എൻ. വാസു
ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ തള്ളി. നേരത്തെ ഹൈക്കോടതിയും ജാമ‍്യം തള്ളിയതോടെയാണ് വാസു സുപ്രീംകോടതിയെ സമീപിച്ചത്. ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് വാസുവിനോട് കോടതി ചോദിച്ചു.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശിയത് എന്തിനെന്നും കോടതി ചോദിച്ചു. അതേസമയം, കേസിലെ മറ്റു പ്രതികളിലൊരാളായ മുരാരി ബാബുവിന്‍റെ ജാമ‍്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.