ശബരിമല സ്വർണ്ണക്കൊള്ള; കെ.പി. ശങ്കർദാസും എൻ. വിജയകുമാറും മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

എ. പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു
sabarimala gold theft anticipatory bail

ശബരിമല സ്വർണ്ണക്കൊള്ള; കെ.പി. ശങ്കർദാസും എൻ. വിജയകുമാറും മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

file image

Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി കെ.പി. ശങ്കർദാസും എൻ. വിജയകുമാറും. അറസ്റ്റിന് നീക്കം നടക്കുന്നതോടെയാണ് നീക്കം. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചു. ഇതിനെത്തുർന്നാണ് തിരക്കിട്ട നീക്കം.

എ. പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എ. പത്മകുമാറിൻ്റെയും മൊഴി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com