

കെ.എസ്. ബൈജു
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന് ജാമ‍്യം. ദ്വാരപാലക ശിൽപ്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ‍്യം അനുവദിച്ചത്. ഇതോടെ വ‍്യാഴാഴ്ച തന്നെ കെ.എസ്. ബൈജു ജയിൽ മോചിതനാവും.
സ്വർണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് കെ.എസ്. ബൈജു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തു വിടുന്ന സമയത്ത് ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. കൂടാതെ ശിൽപ്പപ്പാളികൾ സ്വർണമല്ല ചെമ്പാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള റിപ്പോർട്ട് നൽകുകയും ചെയ്തു.