ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരി ഉൾപ്പടെയുള്ളവരുടെ റിമാൻഡ് കാലാവധി നീട്ടി

14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്
sabarimala gold theft case accused remand period extended

ശബരിമല സ്വർണക്കൊള്ള:

Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മൂന്നു പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കെ.എസ്. ബൈജു, സ്മാർട് ക്രിയേഷൻ‌സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വർണ വ‍്യാപാരി ഗോവർധൻ അടക്കമുള്ള മൂവരുടെയും റിമാൻഡ് കാലാവധിയാണ് നീട്ടിയത്.

അതേസമയം, കേസിലെേ മറ്റൊരു പ്രതിയായ കെ.എസ്. ബൈജു വ‍്യാഴാഴ്ച സ്വഭാവിക ജാമ‍്യാപേക്ഷ സമർപ്പിക്കും. ദ്വാരപാലക കേസിലാണ് ജാമ‍്യാപേക്ഷ നൽകുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ‍്യം ലഭിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com