

ഉണ്ണികൃഷ്ണൻ പോറ്റി
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ‍്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ‍്യാപേക്ഷ സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ‍്യാപേക്ഷ നൽകിയത്. ഡിസംബർ 18 വ‍്യാഴാഴ്ച ജാമ‍്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി വ‍്യക്തമാക്കി.
തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നുമാണ് ജാമ‍്യാപേക്ഷയിൽ ഉണ്ണികൃഷ്ണൻ പോറ്റി ആവശ‍്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയെ ശക്തമായി എതിർക്കുകയാണ് പ്രോസിക‍്യൂഷൻ ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാട് നടത്തിയതായി നേരത്തെ പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച രേഖകൾ എസ്ഐടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം, കേസിൽ റിമാൻഡിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും.