

ഡി. മണി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി. മണിക്ക് ക്ലീൻ ചിറ്റ്. ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മണിക്ക് കേസിൽ പങ്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും എസ്ഐടിയുടെ റിപ്പോര്‍ട്ടിലുണ്ട്. മണി തലസ്ഥാനത്ത് വന്നതിൽ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണ്.
ശബരിമല സ്വർണകൊളള കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്ഐടി ചോദ്യം ചെയ്യുകയാണ്. കോടതി നിര്‍ദേശ പ്രകാരമാണ് ജയശ്രീ ഹാജരായത്.