എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തു

പത്മകുമാറിനെതിരേ കടുത്ത നടപടിയെടുക്കുമെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ അത് സസ്പെൻഷൻ മാത്രമാക്കി ഒതുക്കുകയായിരുന്നു
sabarimala gold theft case cpm suspended padmakumar

എ. പത്മകുമാർ

Updated on

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

പത്മകുമാറിനെതിരേ കടുത്ത നടപടിയെടുക്കുമെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ അത് സസ്പെൻഷൻ മാത്രമാക്കി ഒതുക്കുകയായിരുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന. പലതും തുറന്നു പറയും എന്ന പദ്മകുമാറിന്‍റെ ഭീഷണി ഫലം കണ്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്.

കടുത്ത നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് നേതാക്കൾ വ്യക്തമാക്കിയതോടെയാണ് സിപിഎം നടപടിയെടുത്ത്. സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകായിരുന്നു. ജില്ലാ കമ്മിറ്റിയിത് അംഗീകരിച്ചു.

logo
Metro Vaartha
www.metrovaartha.com