

ശങ്കരദാസ്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജനുവരി 16ലേക്കാണ് മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്.
ശങ്കരദാസിന്‍റെ ചികിത്സാ രേഖകൾ കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് മുൻകൂർ ജാമ‍്യം പരിഗണിക്കുന്നത് കോടതി മാറ്റിയത്. ആരോഗ‍്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ശങ്കരദാസ് മുൻകൂർ ജാമ‍്യം തേടുന്നത്. ആശുപത്രി രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക‍്യൂഷൻ കോടതിയിൽ ആവശ‍്യം ഉന്നയിച്ചിരുന്നു. എ. പത്മകുമാർ അംഗമായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്.