

N Vasu
തിരുവനന്തപുരം: ശബരിമല സ്വർമക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടി. എആർ ക‍്യാംപ് കമാൻഡന്‍റിൽ നിന്നുമാണ് ഡിജിപി റിപ്പോർട്ട് തേടിയത്.
അതേസമയം, കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്‍റെയും എൻ. വാസുവിന്‍റെയും ജാമ‍്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ‍്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.