

പങ്കജ് ഭണ്ഡാരി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു.
അറസ്റ്റ് നിയമവിരുദ്ധമെന്ന് കാട്ടിയാണ് ഹർജി. എസ്ഐടിയുടെ നടപടിക്രമങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. മതിയായ കാരണങ്ങളില്ലാതെയാണ് അറസ്റ്റെന്നും പങ്കജ് ഭണ്ഡാരി വാദിക്കുന്നു.
ഹർജിയിൽ ഹൈക്കോടതി എസ്ഐടിയോട് വിശദീകരണം തേടി. ഒരാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.