

പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. പൂജപ്പുര ജില്ലാ ജയിലായിരുന്നു പ്രശാന്ത് റിമാൻഡിൽ കഴിഞ്ഞിരുന്നത്.
തലയ്ക്ക് അകത്തു ബ്ലീഡിങ് ആയതിനെ തുടർന്ന് മെഡിക്കൽ കോളെജിലെ ജെറിയാട്രിക് വാർഡിലേക്ക് പി.എസ്. പ്രശാന്തിനെ മാറ്റി. കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്ഐടി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.