

എസ്. ശ്രീകുമാർ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ ആറാം പ്രതിയായ എസ്. ശ്രീകുമാറിന്‍റെ ജാമ‍്യ ഉത്തരവ് പുറത്ത്. ശ്രീകുമാറിനെതിരേ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന് പ്രഥമദൃഷ്ട‍്യാ ഒരു തെളിവും ഹാജരാക്കാൻ സാധിച്ചില്ലെന്നാണ് ജാമ‍്യ ഉത്തരവിൽ പറയുന്നത്.
എക്സിക‍്യൂട്ടീവ് ഓഫിസറുടെ നിർദേശ പ്രകാരമാണ് ശ്രീകുമാർ മഹസറിൽ ഒപ്പു വച്ചതെന്നും കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ലെന്നും ജാമ‍്യ ഉത്തരവിൽ പറയുന്നു.
കേസന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം തള്ളികൊണ്ടായിരുന്നു ശ്രീകുമാറിന് കോടതി ജാമ‍്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ തന്നെ ശ്രീകുമാർ ജയിൽ മോചിതനായേക്കും. കേസിൽ മുരാരി ബാബുവിന് ശേഷം രണ്ടാമതായി ജാമ്യം ലഭിക്കുന്ന ആളാണ് ശ്രീകുമാർ.