ശബരിമല സ്വർണക്കൊള്ള; ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി

നഷ്ടപ്പെട്ട സ്വർ‌ണത്തിന്‍റെ അളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം
sabarimala gold theft case sit takes scientists statements

ശബരിമല സ്വർണക്കൊള്ള; ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി

Updated on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണ്ടിവരും. നഷ്ടപ്പെട്ട സ്വർ‌ണത്തിന്‍റെ അളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം. പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഒരാഴ്ച്ചയ്ക്കകമാവും കൂടുതൽ വിവരങ്ങൾ പുറത്തു വരിക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com