

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം ആന്‍റോ ആന്‍റണി എംപിയെ ചോദ‍്യം ചെയ്തേക്കും. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ‍്യക്ത വരുത്തുന്നതിനാണ് ചോദ‍്യം ചെയ്യൽ.
ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അതേസമയം, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചു വരുത്തിയേക്കുമെന്നും സൂചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെ പറ്റി പ്രത‍്യേക അന്വേഷണ സംഘം അന്വേഷണം വ‍്യാപിപിച്ചു.