ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ‍്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് കസ്റ്റഡിയിൽ വാങ്ങിയത്
sabarimala gold theft case tvm devaswom board president n. vijayakumar in one day police custody

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ‍്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് കസ്റ്റഡിയിൽ വാങ്ങിയത്. 2019ൽ എ. പത്മകുമാർ പ്രസിഡന്‍റായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയിൽ അംഗമായിരുന്നു വിജയകുമാർ. സിപിഎം പ്രതിനിധിയായാണ് വിജയകുമാർ ഭരണസമിതിയിലെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com