

ശബരിമല സ്വർണക്കൊള്ള
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വർണം കൊള്ളയടിച്ചതായും കട്ടിള പാളികൾക്ക് മുകളിലുള്ള ശിവരൂപം, വ‍്യാളി രൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണം തട്ടിയെടുത്തതായും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഈ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ച് വേർതിരിച്ചതായാണ് കണ്ടെത്തൽ. പ്രതികൾ ഹാജരാക്കിയ സ്വർണം കൂടാതെ ഇനിയും സ്വർണം കണ്ടെത്താനുള്ളതായും അതിനായുള്ള അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോർട്ടിലൂടെ വ‍്യക്തമാക്കുന്നു. സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പണിക്കൂലിയായി സ്വർണമെടുത്തിരുന്നു. ഇത് എസ്ഐടിക്കു മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.