ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമ‍യം അനുവദിച്ചു

ആറാഴ്ചത്തേക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്
highcourt allowed more time to special investigation team to investigate sabarimala gold theft case

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമ‍യം അനുവദിച്ചു

ശബരിമല ദ്വാര പാലക ശിൽപ്പം - file image

Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കാൻ പ്രത‍്യേക അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ചത്തേക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ജനുവരി 19ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം.

കേസിന്‍റെ മേൽനോട്ട ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷും അന്വേഷണ ഉദ‍്യോഗസ്ഥനായ പി. ശശിധരനും നേരിട്ട് കോടതിയിൽ ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു.

നാലാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഹൈക്കോടതിക്ക് കൈമാറിയത്. അന്വേഷണത്തിൽ കൂടുതൽ സാവകാശം തേടിയ എസ്ഐടിയുടെ ആവശ‍്യം ദേവസ്വം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തു വരുന്ന സാഹചര‍്യത്തിലായിരിക്കും കേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com