

കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക ശിൽപ്പ കേസിൽ അറസ്റ്റ് ചെയ്യാൻ പ്രത‍്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകി. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുള്ളതായാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സ്വർണം ചെമ്പാക്കി മാറ്റിയ വ‍്യാജ മഹസറിൽ ഒപ്പിട്ട് തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ കട്ടിളപ്പാളി കടത്തിയ കേസിലായിരുന്നു തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, കേസിൽ തന്ത്രിയുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 19ലേക്ക് മാറ്റി. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ എ. പത്മകുമാറിന്‍റെ റിമാൻഡ് കാലാവധി നീട്ടുകയും ചെയ്തു. ജനുവരി 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്.