

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതിയെ അറിയിച്ചിരുന്നുവെന്ന് അഡ്വക്കേറ്റ് കമ്മിഷണറുടെ റിപ്പോർട്ട്. 2017ൽ അഡ്വക്കേറ്റ് കമ്മിഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്.
2017ലാണ് ശബരിമലയിൽ ഉണ്ടായിരുന്ന വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് തന്ത്രിയുടെ വീട്ടിൽ നിന്നും അന്വേഷണ സംഘം വാജി വാഹനം കണ്ടെടുക്കുകയായിരുന്നു.
വാജി വാഹനം തന്ത്രിക്ക് കൊടുത്തുവിട്ടത് തന്ത്രവിധി പ്രകാരമാണെന്നായിരുന്നു മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ മാധ‍്യമങ്ങളോട് പറഞ്ഞത്. തന്ത്രിക്ക് കൊടുത്തു വിട്ടതിൽ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.