ശബരിമല യുവതി പ്രവേശനത്തെ എതിർത്തത് അറസ്റ്റിനു കാരണമായി: തന്ത്രി കണ്ഠര് രാജീവര്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നാണ് തന്ത്രി പറയുന്നത്
sabarimala gold theft case updates

തന്ത്രി കണ്ഠര് രാജീവര്

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി കണ്ഠര് രാജീവരുടെ ജാമ‍്യ ഹർജിയിലെ വിശദാംശങ്ങൾ പുറത്ത്. കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ശബരിമല യുവതി പ്രവേശനത്തെ എതിർത്തതാണെന്നാണ് തന്ത്രിയുടെ വാദം.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും അറസ്റ്റിനു പിന്നിൽ സർക്കാരിന്‍റെ പ്രതികാരമാണെന്നും തന്ത്രി ആരോപിച്ചു. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർക്കും ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണെന്നും തനിക്ക് സ്വർ‌ണക്കൊള്ള‍യിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണെന്നുമാണ് തന്ത്രിയുടെ ജാമ‍്യ ഹർജിയിൽ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com