

ഉണ്ണികൃഷ്ണൻ പോറ്റി
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നെയിലെത്തിച്ച് പ്രത‍്യേക അന്വേഷണ സംഘം( എസ്ഐടി) തെളിവെടുപ്പ് നടത്തി. തുടർന്ന് സ്മാർട് ക്രിയേഷൻസിലും എസ്ഐടി എത്തി.
വെള്ളിയാഴ്ച രാവിലെയോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരു ശ്രീറാം പുരത്തെ ഫ്ലാറ്റിലും എസ്ഐടി തെളിവെടുപ്പ് നടത്തിയിരുന്നു. എസ്ഐയും സിഐയും ഉൾപ്പെടുന്ന 4 അംഗ സംഘമായിരുന്നു കർണാടക പൊലീസിന്‍റെ സുരക്ഷയിൽ തെളിവെടുപ്പിനെത്തിയത്.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്റ്റോബർ 30ന് അവസാനിക്കും. അതിനു മുൻപേ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എസ്ഐടി.