ശബരിമല സ്വർണക്കൊള്ള; കട്ടിളപ്പാളി കേസിൽ പ്രോസിക‍്യൂഷൻ അനുമതി തേടി ദേവസ്വം വകുപ്പ് സെക്രട്ടറിയെ സമീപിച്ച് എസ്ഐടി

പ്രോസിക‍്യൂഷൻ അനുതി ലഭിച്ചതിനു ശേഷമായിരിക്കും എസ്ഐടി കേസിൽ കുറ്റപത്രം സമർപ്പിക്കുക
sabarimala gold theft case updates

ശബരിമല സ്വർണക്കൊള്ള

Updated on: 

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനായി പ്രോസിക‍്യൂഷൻ അനുമതി ആവശ‍്യപ്പെട്ട് പ്രത‍്യേക അന്വേഷണ സംഘം ദേവസ്വം വകുപ്പ് സെക്രട്ടറിയെ സമീപിച്ചു. പ്രോസിക‍്യൂഷൻ അനുതി ലഭിച്ചതിനു ശേഷമായിരിക്കും എസ്ഐടി കുറ്റപത്രം സമർപ്പിക്കുക.

285 സാക്ഷിമൊഴികൾ രേഖപ്പെടുത്തികൊണ്ടാണ് അന്വേഷണ സംഘം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസിൽ അന്വേഷണം കഴിഞ്ഞെങ്കിലും പ്രോസിക‍്യൂഷൻ അനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നായിരുന്നു കഴിഞ്ഞ തവണ അന്വേഷണ സംഘം കോടതിയിൽ വ‍്യക്തമാക്കിയത്.

അതേസമയം, ദ്വാരപാലക കേസിൽ കുറ്റപത്രം വൈകിയേക്കും. കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി ഹൈക്കോടതിയിൽ സാവകാശം തേടിയിട്ടുണ്ട്. കേസിന്‍റെ അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും കുറ്റപത്രം സമർപ്പിക്കുന്നതിൽ ഉൾപ്പടെ കൂടുതൽ സമ‍യം വേണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ‍്യപ്പെട്ടത്.

സന്നിധാനത്ത് 1998ൽ സ്ഥാപിച്ച സ്വർണത്തിൽ പൊതിഞ്ഞ ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണി, പുനർനിർമാണം എന്നീ കാരണങ്ങളാൽ 2019ലും 2023ലും ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് കേസ്.