ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവസ്വാതന്ത്ര‍്യവും നൽകി; എ. പത്മകുമാറിനെതിരേ മൊഴി നൽകി ജീവനക്കാർ

പൂജാ ബുക്കിങ്ങിൽ പ്രത‍്യേക പരിഗണന നൽകിയെന്നും ജീവനക്കാരുടെ മൊഴിയിൽ പറയുന്നു
sabarimala gold theft case

എ. പത്മകുമാർ

Updated on

ശബരിമല: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിനെതിരേ മൊഴി നൽകി ജീവനക്കാർ. കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്‍റിന്‍റെ മുറിയാണെന്നും പൂജാ ബുക്കിങ്ങിൽ പ്രത‍്യേക പരിഗണന നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സർവ സ്വാതന്ത്ര‍്യവും നൽകിയെന്നും മൊഴിയിൽ പറയുന്നത്.

ശാസ്ത്രീയ പരിശോധനക്കു വേണ്ടി സന്നിധാനത്തെ സ്വർണപ്പാളിയുടെ സാംപിൾ തിങ്കളാഴ്ചയോടെ ശേഖരിക്കും. അതേസമയം, കേസിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ‌ തേടി ഇഡി സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com