ശബരിമല സ്വർണക്കൊള്ള: ഒരു കിലോയിലധികം സ്വർണം നഷ്ടമായി, വിഎസ്എസി റിപ്പോർട്ട് പുറത്ത്

നേരത്തെ സ്വർണപ്പാളികളിൽ നിന്ന് 989 ഗ്രാം സ്വർണം മാത്രാമാണ് ലഭിച്ചതെന്നായിരുന്നു കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെയുള്ളവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നത്
sabarimala gold theft case vssc report out

ശബരിമല സ്വർണക്കൊള്ള

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന് വിഎസ്എസ്‌സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. കൂടുതൽ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

നേരത്തെ സ്വർണപ്പാളികളിൽ നിന്ന് 989 ഗ്രാം സ്വർണം മാത്രാമാണ് ലഭിച്ചതെന്നായിരുന്നു കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെയുള്ളവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നത്.

എന്നാൽ ദ്വാരപാലക, കട്ടിളപ്പാളി എന്നിവയിൽ നിന്നും ഒരു കിലോയിലധികം സ്വർണം നഷ്ടമായാതായാണ് പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. എത്ര നഷ്ടപ്പെട്ടുവെന്ന കാര‍്യത്തിൽ കൃതൃമായ കണക്ക് വ‍്യക്തമല്ല. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റപത്രം തയാറാക്കിയ ശേഷം എസ്ഐടി കോടതിയിൽ സമർപ്പിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com