

എ. പത്മകുമാർ
സന്നിധാനം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം എങ്ങനെ പ്രതിയാവുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. ബോർഡിന് വീഴ്ച പറ്റിയതിൽ ഒരാൾ മാത്രം എങ്ങനെയാണ് പ്രതിയാവുന്നതെന്നും ബോർഡിൽ മറ്റാരും അറിയാതെ താൻ മാത്രമെങ്ങനെ തീരുമാനമെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
എല്ലാവർക്കും എല്ലാ തിരുമാനങ്ങളിലും കൂട്ടുത്തരവാദിത്വമുണ്ട്. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്നു തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണിതെന്നും അദ്ദേഹം പ്രതികരിച്ചു. കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് പത്മകുമാറിന്‍റെ വാദം. ഹർജി ചൊവ്വാഴ്ച കൊല്ലം കോടതി പരിഗണിച്ചേക്കും.