

എൻ. വാസു| എ. പദ്മകുമാർ
തിരുവനന്തപുരം: ശബരിമല കട്ടിളപ്പടി സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡും പ്രസിഡന്‍റും ഉൾപ്പെട്ട കേസിൽ അഴിമതി നിരോധന വകുപ്പു കൂടി ചേർത്തു. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസുവിന്‍റെ അറസ്റ്റിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് സൂചന.
കേസ് റാന്നി കോടതിയിൽ നിന്നും കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അഴിമതി നിരോധന വകുപ്പ് ചുമത്തിയ സാഹചര്യത്തിൽ കേസിൽ ഇഡിയും അന്വേഷണം നടത്തിയേക്കും. ഇഡി പ്രാഥമിക വിവര ശേഖരണം നടത്തിയതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഒന്നരമാണ് കേസന്വേഷണത്തിന് ഇഡി നൽകിയിരിക്കുന്ന സമയം.
മുൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിന്‍റെ അറസ്റ്റിനും പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പദ്മകുമാറിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. എന്നാൽ അസൗകര്യമുണ്ടെന്നും സാവകാശം വേണമെന്നും പദ്മകുമാർ അറിയിക്കുകയായിരുന്നു.