

എ. പത്മകുമാർ
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എ. പത്മകുമാറിനെ എന്തിനാണ് പാർട്ടി ചുമക്കുന്നതെന്നും നടപടി വൈകുന്തോറും മറുപടി നൽകി മടുക്കുമെന്നും ചില അംഗങ്ങൾ പറഞ്ഞു.
അതേസമയം, അടുത്തിടെയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം സ്വർണക്കൊള്ള തന്നെയെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. നേതൃത്വത്തിന്‍റെ കണ്ടെത്തൽ ശരിയല്ലെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.