

ശബരിമല സ്വർണക്കൊള്ള
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ റെയ്ഡ്. ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടും അടക്കം 21 ഇടങ്ങളിലാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്.
എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലും എൻ. വാസുവിന്‍റെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിലും ഉൾപ്പടെയാണ് റെയ്ഡ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയെന്നതാണ് ഇഡിയുടെ ലക്ഷ‍്യം. അതേസമയം, അന്വേഷണ സംഘം ചൊവ്വാഴ്ച സന്നിധാനത്തെത്തും.