ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടവരോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി

എന്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐടി അന്വേഷണത്തേക്കാൾ മികച്ചതാണ് സിബിഐ അന്വേഷണം എന്ന് പറയുന്നതെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്
sabarimala gold theft kerala highcourt cbi probe

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടവരോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി

Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് ഹർജി നൽകിയവരോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി.

ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അഖില തന്ത്രി പ്രചാരക് സഭ ഉൾപ്പടെയുള്ളവരാണ് ഹർജി നൽകിയിരുന്നത്. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഹർജിക്കാരോട് ചോദ‍്യങ്ങൾ ആരാഞ്ഞത്.

എന്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐടി അന്വേഷണത്തേക്കാൾ മികച്ചതാണ് സിബിഐ അന്വേഷണം എന്ന് പറയുന്നതെന്നും ഏത് കേസിലാണ് സിബിഐ മികച്ച രീതിയിൽ അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു.‌

സിബിഐ അന്വേഷിച്ച അഞ്ച് കേസിന്‍റെ നമ്പർ പ‍റയാമോയെന്ന് ചോദിച്ച കോടതി തിരുവിതാംകൂർ- കൊച്ചി മതസ്ഥാപന നിയമം എന്നൊരു നിയമമുണ്ടെന്നും ഈ നിയമത്തിൽ കുറച്ച് വ‍്യവസ്ഥകളുണ്ടെന്നും കോടതി ഹർജിക്കാരെ ഓർമിപ്പിച്ചു. മറുപടി സത‍്യവാങ്മൂലം ലഭിച്ച ശേഷം സിബിഐ അന്വേഷണം വേണമെന്നുള്ള ഹർജികളിൽ ഹൈക്കോടതി ഒരുമിച്ച് വാദം കേൾക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com