പോറ്റിയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ല, അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല: മുരാരി ബാബുവിന്‍റെ മൊഴി പുറത്ത്

കഴിഞ്ഞ ദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്
sabarimala gold theft murari babu denies allegations ed summons

മുരാരി ബാബു

Updated on

കൊച്ചി: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബുവിന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബുവിന്‍റെ മൊഴിയിലുള്ളത്.

സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്.

ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് മുരാരി ബാബുവിനെ വിട്ടയച്ചത്. സ്വർണ കൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com