

തന്ത്രി കണ്ഠര് രാജീവര്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ടരക്കോടി രൂപയാണ് സംശയത്തിന് കാരണം.
2024ലാണ് തന്ത്രി ഒറ്റത്തവണയായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 2.5 കോടി രൂപ നിഷേധിക്കുന്നത്. പിന്നാലെ ധനകാര്യ സ്ഥാപനം പൂട്ടിയിട്ടും തന്ത്രി നഷ്ടമായ കാര്യത്തിൽ പരാതി നൽകിയിട്ടില്ല. ഈ പണം എവിടെ നിന്ന് ലഭിച്ചെന്ന ചോദ്യത്തിന് കണ്ഠര് മൊഴിനൽകിയിട്ടില്ല. അതിനാൽ രാജീവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് തന്ത്രി പണം നിഷേപിച്ചിരുന്നത്. സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് എസ്‌ഐടി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് സ്വകാര്യ സ്ഥാപനത്തിൽ പണം നിഷേപിച്ചതുമായി ബന്ധപ്പെട്ട വിവരം എസ്ഐടിക്ക് ലഭിക്കുന്നത്.