ശബരിമല സ്വർണമോഷണം: ഗൂഢാലോചന നടന്നത് ബംഗളൂരുവിലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

സ്വർണക്കൊള്ളയിൽ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല. ലാഭമുണ്ടാക്കിയവർ മറ്റുള്ളവരാണെന്നും പോറ്റി മൊഴി നൽകി.
Sabarimala gold theft: Unnikrishnan claims conspiracy took place in Bengaluru

ഉണ്ണികൃഷ്ണൻ പോറ്റി

Updated on

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ പാളികളിൽ നിന്ന് സ്വർണം കൊളളയടിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നത് ബംഗളൂരുവിലാണെന്ന് ഉണ്ണികൃ‌ഷ്ണൻ പോറ്റിയുടെ മൊഴി.

‌ബംഗളൂരുവിൽ നിന്നും ലഭിച്ച നിർദേശ പ്രകാരമാണ് ആദ്യം വിജിലൻസിന് മൊഴി നൽകിയതെന്നും അവർക്ക് പിന്നിൽ വലിയ ആളുകൾ ഉണ്ടെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

‌മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചംഗ സംഘത്തെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. സ്വർണക്കൊള്ളയിൽ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല. ലാഭമുണ്ടാക്കിയവർ മറ്റുള്ളവരാണെന്നും പോറ്റി മൊഴി നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com