മകരവിളക്ക് മഹോത്സവം; 900 ബസുകൾ സജ്ജമായി, ആവശ്യമെങ്കിൽ നൂറു ബസുകൾ കൂടി അനുവദിക്കുമെന്ന് ഗതാഗത മന്ത്രി

കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും
sabarimala makaravilakku 900 ksrtc buses ready for service

മകരവിളക്ക് മഹോത്സവം; 900 ബസുകൾ സജ്ജമായി, ആവശ്യമെങ്കിൽ നൂറു ബസുകൾ കൂടി അനുവദിക്കുമെന്ന് ഗതാഗത മന്ത്രി

file image

Updated on

തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസുകൾ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആവശ്യമെങ്കിൽ നൂറു ബസുകൾ കൂടി അനുവദിക്കും. ഒരുക്കങ്ങൾ വിലയിരുത്താൻ നടത്തിയ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. ഇത്തവണത്തേത് പരാതികൾ കുറഞ്ഞ സീസണായിരുന്നു. കെഎസ്ആർടിസിയുടെ സേവനങ്ങളിൽ സംതൃപ്തരാണെന്നാണ് പമ്പയിൽ അയ്യപ്പ ഭക്തരോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. മികച്ച രീതിയിൽ കെഎസ്ആർടിസി സർവീസുകൾ നടക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലയെന്നത് ആശ്വാസകരമാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള കൂടുതൽ സംവിധാനങ്ങൾ അടുത്ത സീസണിൽ ഒരുക്കുമെന്ന് മന്ത്രി കൂട്ടിചേർത്തു. അവലോകനയോഗത്തിൽ ഗതാഗത വകുപ്പ് ജോയിന്‍റ് കമ്മീഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ ഡോ. അരുൺ എസ് നായർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com