sabarimala peedam founded sponsors relatives house investigation

ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക പീഠം പരാതിക്കാരന്‍റെ ബന്ധു വീട്ടിൽ; ദുരൂഹത

file image

ശബരിമലയിൽ നിന്നു കാണാതായ ദ്വാരപാലക പീഠം പരാതിക്കാരന്‍റെ ബന്ധു വീട്ടിൽ!

ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിലാണ് വെഞ്ഞാറമൂടുള്ള ബന്ധു വീട്ടിൽ നിന്നു പീഠം കണ്ടെടുത്തത്
Published on

പത്തനംതിട്ട: ശബരിമലയിൽ നിന്നു കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതിക്കാരനായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നാണ് ദ്വാരപാലക ശിൽപ്പത്തിനൊപ്പമുള്ള പീഠം കണ്ടെത്തിയത്.

ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിലാണ് വെഞ്ഞാറമൂടുള്ള ബന്ധു വീട്ടിൽ നിന്നു പീഠം കണ്ടെടുത്തത്. ദ്വാരപാലക പീഠം പൊലീസ് കസ്റ്റഡിയിലെടഡുത്ത് സ്ട്രോങ് റൂമിലേക്കു മാറ്റി. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.

ദ്വാരപാലക ശിൽപ്പത്തിനൊപ്പം പീഠവുമുണ്ടായിരുന്നെന്നും അത് കാണാനില്ലെന്നും കാട്ടി പരാതി നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതി നിർദേശപ്രകാരണമാണ് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

logo
Metro Vaartha
www.metrovaartha.com