ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്
ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു | Sabarimala pilgrim death

ശബരിമല തീർഥാടനത്തിനിടെ കുഴഞ്ഞുവീണു മരിച്ച സതി.

Updated on

പത്തനംതിട്ട: ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്. 60 വയസായിരുന്നു.

മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ വച്ചാണ് സതി കുഴഞ്ഞുവീണത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർഥാടനത്തിനെത്തിയത്.

ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു | Sabarimala pilgrim death
സന്നിധാനത്ത് തിരക്ക് അനിയന്ത്രിതം, കുട്ടികളെ തോളിലേറ്റി ഭക്തർ, മുന്നൊരുക്കം പാളിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമല തീർഥാടന പാതയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ സമയമാണ് പമ്പ മുതൽ നടപ്പന്തൽ വരെയെത്താൻ എടുത്തത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലർക്കും ദർശനം നടത്താൻ സാധിച്ചത്.

പലർക്കും ഭക്ഷണണമോ വെള്ളമോ പോലും കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. ഇങ്ങനെ പലരും കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com