സ്‌പോട്ട് ബുക്കിങ് ഇല്ല: ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വത്തിന്‍റെ തീരുമാനം
sabarimala pilgrimage only online booking
sabarimala pilgrimage only online bookingfile image
Updated on

കോട്ടയം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലം മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകരുടെ ഓൺലൈൻ ബുക്കിങ് പരിധി 80,000 ആയി നിജപ്പെടുത്തുന്നുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വത്തിന്‍റെ തീരുമാനം.സീസണ്‍ തുടങ്ങുന്നതിന് മൂന്നു മാസം മുമ്പ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം.

കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് തിർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ബോർഡ് ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല തിരക്കു നിയന്ത്രണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമാക്കാൻ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com