ബ്രേക്ക് നഷ്ടപ്പെട്ടു; ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു

ശബരിമല ദർശനം നടത്തി മടങ്ങുകയായിരുന്ന 15 തീർഥാടകർ ബസിൽ ഉണ്ടായിരുന്നു
sabarimala pilgrims bus accident  pathanamthitta
ബ്രേക്ക് നഷ്ടപ്പെട്ടു; ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി കുഴിയിലേക്ക് ചരിഞ്ഞു
Updated on

പത്തനംതിട്ട: പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി കുഴിയിലേക്ക് ചരിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞ ബസ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.

രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശബരിമല ദർശനം നടത്തി മടങ്ങുകയായിരുന്ന 15 തീർഥാടകർ ബസിൽ ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ മുന്നറിയിപ്പു നൽകി. പിന്നാലെ ബസ് നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ് മരത്തിൽ തങ്ങി നിന്നതോടെ യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി. രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com